02 സെപ്റ്റംബർ 2021

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക്; അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി
(VISION NEWS 02 സെപ്റ്റംബർ 2021)




മദ്യവില്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോട്ട് പോവരുത്. അടുത്ത തവണ കേസ് പരി​ഗണിക്കുമ്പോൾ നടപടികൾ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും കോടതി പറഞ്ഞു. ഹർജി ഹൈക്കോടതി സെപ്റ്റംബർ 16ലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only