05 സെപ്റ്റംബർ 2021

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി
(VISION NEWS 05 സെപ്റ്റംബർ 2021)
കോഴിക്കോട് രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ 12 വയസുകാരന്‍ മരിച്ച സംഭവത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടിയുടെ 3 ടെസ്റ്റുകളും പോസിറ്റീവ് ആയിരുന്നു. വിഷയത്തിൽ ആശങ്ക വേണ്ടെന്നും ക്വാറന്റീനിൽ ആയിരുന്നതിനാൽ കൂടുതൽ സമ്പർക്കമില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നതതല യോഗം ചേരുമെന്നും പ്രത്യേക ടീമിനെ നിയമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ വൈറസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only