07 സെപ്റ്റംബർ 2021

കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് 'ഗോൾഡൻ പ്ലേ ബട്ടൺ' അംഗീകാരം
(VISION NEWS 07 സെപ്റ്റംബർ 2021)
സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് 'ഗോൾഡൻ പ്ലേ ബട്ടൺ' അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നൽകുന്നത്. നിലവിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സിൽവർ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.

കൈറ്റ് വിക്‌ടേഴ്‌സിന് ലഭിച്ച ഗോൾഡൺ പ്ലേ ബട്ടൺ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ, മീഡിയ കോർഡിനേറ്റർ അരുൺജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only