17 സെപ്റ്റംബർ 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച പ്രതിയ്ക്ക് ഒൻപത് വര്‍ഷം തടവ് വിധിച്ച് കോടതി
(VISION NEWS 17 സെപ്റ്റംബർ 2021)
കാസർഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച യുവാവിന് ഒൻപത് വര്‍ഷം തടവ് വിധിച്ച് കോടതി. കാസർഗോഡ് ബന്തടുക്ക മാരിപ്പടുപ്പിലാണ് സംഭവം നടന്നത്. മാരിപ്പടുപ്പ് സ്വദേശി പി.കെ. സുരേഷിനെ (46) ആണ് കോടതി ശിക്ഷിച്ചത്.

സുരേഷിനെതിരെ പോക്‌സോ കേസ് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കഠിനതടവിനൊപ്പം 25,000 രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസം അധികതടവും വിധിച്ചിട്ടുണ്ട്.

കേസിനാസ്‌പദമായ സംഭവം നടക്കുന്നത് 2016 ജനുവരി പത്തിനായിരുന്നു. പ്രതിയായ സുരേഷ് 14 വയസ്സുകാരിയുടെ കൈയ്ക്ക് കയറിപ്പിടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ബേഡകം എസ്‌ഐ.യായിരുന്ന ജയകുമാര്‍ ആയിരുന്നു. കൈയ്ക്ക് കയറിപ്പിടിച്ചതിന് ഒൻപതു വർഷം തടവോ എന്ന് കോടതി വിധിയെ പലരും വിമർശിക്കുന്നുണ്ടെങ്കിലും മാതൃകാപരമായ തീരുമാനമെന്നാണ് വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only