👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ ഇറക്കില്ല
(VISION NEWS 05 സെപ്റ്റംബർ 2021)
മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആഗസ്റ്റ് 12ന്, ഓണം റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശനും വ്യക്തമാക്കിയിരിക്കുകയാണ്.

മരക്കാര്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണ്. ചുരുങ്ങിയത് 600 സ്‌ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നും ചെറിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയല്ലെന്നും ചിത്രത്തിന്റെ നായകൻ കൂടിയായ മോഹന്‍ലാല്‍ അറിയിച്ചു. ‘സിനിമ റിലീസ് ചെയ്യുന്നതിന് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ്. അത് പെട്ടെന്ന് തന്നെയുണ്ടായേക്കും. പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഈ സാഹചര്യത്തെ നമ്മള്‍ മറികടക്കും, സിനിമകള്‍ തിയറ്ററുകളിലേക്കെത്തും’, മോഹന്‍ലാല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only