03 സെപ്റ്റംബർ 2021

പ്രദർശനം തുടങ്ങാൻ മണിക്കൂറുകൾ..; ആദ്യ പതിനഞ്ച് മിനിട്ട് പുറത്ത് വിട്ട് മണി ഹീസ്റ്റ് ടീം
(VISION NEWS 03 സെപ്റ്റംബർ 2021)
ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരീസാണ് മണി ഹീസ്റ്റ്. അവസാന സീസൺ പുറത്തിറങ്ങാൻ മിനിറ്റുകൾ മാത്രമാണ് ഇനിയുള്ളത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.30നാണ് നെറ്റ്ഫ്ലിക്സിൽ സീരീസ് പ്രദർശനം തുടങ്ങുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം മനസിലാക്കിയിട്ടെന്നപോലെ ഇക്കുറി ഒരു വേറിട്ട പ്രൊമോഷനും നടത്തിയിരിക്കുകയാണ് അണിയറക്കാര്‍.

ഇന്ന് എത്തുന്ന അഞ്ചാം സീസണിന്‍റെ ആദ്യ 15 മിനിറ്റ് രംഗങ്ങള്‍ നേരത്തേ പുറത്തുവിട്ടിരിക്കുകയാണ് മണി ഹീസ്റ്റ് ടീം. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ യുട്യൂബിലൂടെ 14 മണിക്കൂര്‍ മുന്‍പാണ് വീഡിയോ എത്തിയത്. ഇതിനകം 23 ലക്ഷം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്. 'ലാ കാസ ഡേ പാപ്പല്‍' എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.

വീഡിയോ കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only