👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


21 സെപ്റ്റംബർ 2021

ജീരക വെള്ളം ശീലമാക്കിയാൽ ആരോ​ഗ്യത്തിന് നല്ലത്..! അറിയാം ​ഗുണങ്ങൾ
(VISION NEWS 21 സെപ്റ്റംബർ 2021)
ജീരകം, ഉലുവ, പതിമുഖം ഇവയെല്ലാം സാധാരണ വീടുകളിൽ വെള്ളം തിളപ്പിക്കാൻ ഉപയോ​ഗിക്കാറുണ്ട്. ദാഹമകറ്റാൻ സാധാരണ ജലത്തിൽ മറ്റു പലതും നമ്മൾ ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇഞ്ചിയും, ചുക്കും, നന്നാരിയും എല്ലാം ഇതിൽപ്പെടും. പക്ഷെ ഇതിൽ ഏറ്റവും ആരോഗ്യ ഗുണമുള്ളത് ജീരകത്തിനാണെന്ന് അറിയാമോ..? ജീരക ​വെള്ളത്തിന്റെ ​ഗുണങ്ങൾ അറിയാം.

ഭക്ഷണത്തിനൊപ്പം ജീരകവെളളം കുടിക്കുന്നത് ദഹനം അനായാസമാക്കും. ദഹനപ്രശ്‌നമുള്ളവരും ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നത് ഏറെ ഉത്തമമാണ്. വെറും വെള്ളം കുടിയ്ക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ആരോഗ്യ ഗുണമുണ്ട് ജീരകവെള്ളം കുടിയ്ക്കുന്നതിന്. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only