👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

ലോകകപ്പ് യോഗ്യത; ബ്രസീലിനും അർജൻ്റീനയ്ക്കും ജയം
(VISION NEWS 03 സെപ്റ്റംബർ 2021)
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അർജൻ്റീനയ്ക്കും ബ്രസീലിനും ജയം. ബ്രസീല്‍ ചിലെയെ ഒരു ഗോളിന് തോല്‍പിച്ചു. അര്‍ജന്‍റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ലൗറ്ററോ മാർ‍ട്ടിനസ് അ‍ർജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റിൽ ഏഞ്ചൽ കൊറേയയും അ‍ർജന്റീനയുടെ ലീഡുയ‍ർത്തി. ഇഞ്ചുറിടൈമിൽ പെനാല്‍റ്റിയിലൂടെ യെഫേഴ്‌സനാണ് വെനസ്വേലയുടെ ആശ്വസ ഗോൾ നേടിയത്.

ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ചിലെയെ തോല്‍പിച്ചു. 64-ാം മിനുറ്റില്‍ എവര്‍ട്ടന്‍ റിബൈറോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്‍റുമായി തലപ്പത്ത് കുതിക്കുകയാണ് ബ്രസീല്‍. ഏഴില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയിന്‍റുള്ള അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only