08 സെപ്റ്റംബർ 2021

ഓൺലൈൻ പഠനം : വിദ്യാർത്ഥികൾക്ക് ഗാഡ്‌ജറ്റ് ലൈബ്രറിയൊരുക്കി എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ
(VISION NEWS 08 സെപ്റ്റംബർ 2021)


എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ, സ്റ്റാഫ്, മാനേജ്മെന്റ്, പി. പി അബ്ദുറഹിമാൻ മാസ്റ്റർ ഫൌണ്ടേഷൻ എന്നിവയുടെ സംയു   ക്താഭിമുഖ്യത്തിൽ സ്ഥാപിച്ച ഗാഡ്ജറ്റ് ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. എം. കെ മുനീർ എം.ൽ.എ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠ നാവശ്യങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഏഴ് ലക്ഷത്തോളം രൂപയുടെ  മൊബൈൽ ഫോണുകളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
പി. ടി. എ പ്രസിഡന്റ്‌ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പി നസ്റി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. കെ അബ്ദുറഹിമാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എം രാധാകൃഷ്ണൻ, പി. പി ഹിഫ്സുൽറഹ്മാൻ, എം. മുഹമ്മദലി, പി.പി മുഹമ്മദ്‌ റാഫി എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക എൻ. എ വഹീദ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി എം. സി യൂസുഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only