👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 സെപ്റ്റംബർ 2021

കെ.എസ്.ആര്‍.ടി.സി നാളെ സാധാരണ സര്‍വീസ് നടത്തില്ല
(VISION NEWS 26 സെപ്റ്റംബർ 2021)
ചില തൊഴിലാളി സംഘടനകൾ തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടാവുകയില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം സര്‍വ്വീസ് നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വീസ്.പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെഎസ്ആര്‍ടി പത്രകുറുപ്പില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ ഉണ്ടാവും. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവ്വീസുകൾ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only