13 സെപ്റ്റംബർ 2021

‘മിഷൻ കൊങ്കൺ’; ഒടിയനു ശേഷം മോഹൻലാലും വിഎ ശ്രീകുമാറും ഒന്നിക്കുന്നു
(VISION NEWS 13 സെപ്റ്റംബർ 2021)
ഒടിയനു ശേഷം മോഹൻലാൽ-വിഎ ശ്രീകുമാർ എന്നിവർ ഒന്നിക്കുന്ന അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘മിഷൻ കൊങ്കൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രൺദീപ് ഹൂഡയും മോഹൻലാലിനൊപ്പം അഭിനയിക്കും. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം റിലീസാവും. മാപ്പിള ഖലാസികളുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

മൾട്ടി സ്റ്റാർ ചിത്രമായ മിഷൻ കൊങ്കൺ ഉയർന്ന ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ‘ഫ്രാൻസിസ് ഇട്ടിക്കോര’,’സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ ടിഡി രാമകൃഷ്ണനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുക. ഷെയിൻ നിഗം നായകനായി 2019ൽ പുറത്തിറങ്ങിയ ‘ഓള്’ എന്ന ചിത്രത്തിനാണ് മുൻപ് ടിഡി രാമകൃഷ്ണൻ തിരക്കഥയൊരുക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only