👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

കെ മീരയുടെ സ്വപ്ന നേട്ടം നാലാം പരിശ്രമത്തിൽ
(VISION NEWS 24 സെപ്റ്റംബർ 2021)
സിവിൽ സർവ്വീസിൽ ആറാം റാങ്ക് നേടിയ സന്തോഷത്തിലാണ് തൃശ്ശൂർ കോലഴി സ്വദേശിനി മീര കെ. നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മീര പ്രതികരിച്ചു.

ബം​ഗളൂരുവിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതണമെന്ന് ആ​ഗ്രഹം തോന്നിയത്. തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം നടത്തിയതെന്നും കേരളാ കേഡർ വേണമെന്നാണ് ആ​ഗ്രഹമെന്നും മീര പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only