03 സെപ്റ്റംബർ 2021

ഓണക്കിറ്റ് ഇന്നു കൂടി ലഭിക്കും
(VISION NEWS 03 സെപ്റ്റംബർ 2021)
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നു കൂടി ലഭിക്കും. റേഷന്‍ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചു മണി വരെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക.

ഓഗസ്റ്റ് 31 ന് ഓണക്കിറ്റ് വിതരണം അവസാനിപ്പിക്കാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് അത് സെപ്റ്റംബര്‍ മൂന്നു വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വ്യാഴാഴ്ച വൈകീട്ട് വരെ 86,79,203 റേഷന്‍ കാര്‍ഡ് ഉടമകള്‍ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. 95.69 ശതമാനമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only