08 സെപ്റ്റംബർ 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; മരണസംഖ്യ നാൽപത്തിയാറ് ലക്ഷത്തിലേക്ക്
(VISION NEWS 08 സെപ്റ്റംബർ 2021)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ നാൽപത്തിയാറ് ലക്ഷത്തോട് അടുത്തു. ഇന്നലെ മാത്രം 8,000ത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.

പത്തൊൻപത് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. യുഎസിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു.6.69 ലക്ഷം പേർ മരണമടഞ്ഞു.ഇന്ത്യയിൽ കഴിഞ്ഞ ദിവസം 31,222 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത് ലക്ഷമായി ഉയർന്നു. നിലവിൽ 3.92 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.41 ലക്ഷം പേർ മരണമടഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only