👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

ഓഹരി വിപണി ഇടപാടിന് ആധാർ- പാൻ ബന്ധിപ്പിക്കണം
(VISION NEWS 05 സെപ്റ്റംബർ 2021)




ഓഹരി വിപണി ഇടപാടുകൾ നടത്താൻ ആധാറുമായി ലിങ്ക് ചെയ്ത പാൻ നമ്പർ മാത്രമേ അടുത്ത മാസം മുതൽ സ്വീകരിക്കുകയൊള്ളൂ. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ആധാർ നമ്പരും പാനും തമ്മിൽ ബന്ധിപ്പിക്കാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിർദ്ദേശം പുറപ്പെടുവിച്ചു. ഈ മാസം 30 ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അത്തരം വ്യക്തികളുടെ പാൻ നമ്പർ അസാധുവാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only