07 സെപ്റ്റംബർ 2021

കോയമ്പത്തൂരിൽ ഓടുന്ന കാറിൽ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞു
(VISION NEWS 07 സെപ്റ്റംബർ 2021)




തമിഴ്നാട് കൊയമ്പത്തൂരിൽ യുവതിയുടെ മൃതദേഹം കാറിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം നടക്കുന്നത്. ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ ദേഹത്ത് ഗുരുതര പരിക്കുകൾ ഉണ്ട്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാൻ ആയിട്ടില്ല. ദൃശ്യത്തിലെ കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ കൊയമ്പത്തൂർ മെഡിക്കൽ കോളേജിലാണ് യുവതിയുടെ മൃതദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only