👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 സെപ്റ്റംബർ 2021

ഹോളിവുഡ് സാങ്കേതിക വിദ്യയില്‍ ‘കത്തനാര്‍’ ഒരുങ്ങുന്നു
(VISION NEWS 26 സെപ്റ്റംബർ 2021)
ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന കത്തനാരിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ഹോളിവുഡ് ചിത്രമായ ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സാങ്കേതിക വിദ്യയിലാണ് കത്തനാരും ഒരുക്കുന്നത്. അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് കത്തനാരിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ത്യയിലെ തന്നെ സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയാണ് കത്തനാര്‍ ഒരുക്കുന്നത്. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുക. തുടര്‍ന്നാണ് ചിത്രീകരണം. കടമറ്റത്ത് കത്തനാരുടെ ഇതുവരെ ആരും പറയാത്ത കഥയാണ് റോജിനും സംഘവും ഒരുക്കുന്നത്. എഴുത്തുകാരനും റിസേര്‍ച്ചറുമായ ആര്‍. രാമാനന്ദാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only