02 സെപ്റ്റംബർ 2021

ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസുകാരനായി ആന്റണി പെരുമ്പാവൂര്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
(VISION NEWS 02 സെപ്റ്റംബർ 2021)
ദൃശ്യം 2വിന് പിന്നാലെ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയിലും പൊലീസ് ഉദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.മോഹന്‍ലാലിനും പൃഥിരാജിനൊപ്പം പൊലീസ് വേഷത്തിലുള്ള ആന്റണിയുടെ ചിത്രമാണ് പുറത്തുവന്നത്. നേരത്തെ മല്ലിക സുകുമാരനും മോഹന്‍ലാലും ഒരുമിച്ച് ഇരിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് പൃഥ്വിരാജെത്തുന്നത്. നേരത്തെ ദൃശ്യം 2 വിലും പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂര്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തിയിരുന്നു.ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്. 80 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം തെലങ്കാനയില്‍ പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only