👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

ജിമെയില്‍ അക്കൗണ്ടിലേക്ക് ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ എങ്ങനെ ചേര്‍ക്കാം?
(VISION NEWS 03 സെപ്റ്റംബർ 2021)
പ്രൊഫഷണൽ ആവശ്യങ്ങളിൽ ഇന്ന് ജിമെയിലുകൾ അത്യാവശ്യഘടകമാണ്. ജോലി സംബന്ധമായ കത്തിടപാടുകളെല്ലാം ഇന്ന് ജിമെയിലിനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. അതു കൊണ്ടു തന്നെ ജിമെയ്ല്‍ അക്കൗണ്ടിലേക്ക് ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ ചേര്‍ക്കുന്നത് ഉപയോഗപ്രദമാണ്. സി​ഗ്നേച്ചറിനെ പ്രൊഫഷണൽ ആക്കാൻ അതിനൊപ്പം നിങ്ങളുടെ പേര്, ജോലി, കമ്പനി, ഫോണ്‍ നമ്പര്‍ എന്നിവ ചേർക്കാം, ഒപ്പം നിങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റോ വിലാസമോ ചേര്‍ക്കാം.

ജിമെയില്‍ അക്കൗണ്ടിലേക്ക് ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ എങ്ങനെ ചേര്‍ക്കാം?

ജിമെയില്‍ അക്കൗണ്ട് തുറന്ന് മുകളില്‍ വലത് കോണിലുള്ള 'സെറ്റിംഗ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുക
'എല്ലാ സെറ്റിങ്ങുകളും കാണുക' എന്നിട്ട് 'ഒപ്പ്' ക്ലിക്ക് ചെയ്യുക
'പുതിയത് സൃഷ്ടിക്കുക' തിരഞ്ഞെടുത്ത് ഒരു പേര് ചേര്‍ക്കുക
ജിമെയ്ല്‍ സിഗ്‌നേച്ചര്‍ എഡിറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഒപ്പ് സൃഷ്ടിക്കുക. നിങ്ങള്‍ക്ക് 10,000 ക്യാരക്ടേഴ്‌സ് വരെ ചേര്‍ക്കാനാകും
നിങ്ങളുടെ ഇമെയിലുകളില്‍ നിങ്ങളുടെ ഒപ്പ് ഓട്ടോമാറ്റിക്കായി ചേര്‍ക്കുന്നതിന് എഡിറ്ററിന് താഴെയുള്ള 'സിഗ്‌നേച്ചര്‍ ഡിഫോള്‍ട്ടുകള്‍' ക്ലിക്ക് ചെയ്യുക. പൂര്‍ത്തിയാകുമ്പോള്‍ 'സേവ് ചെയ്ഞ്ചസ്' ക്ലിക്ക് ചെയ്യുക

ഒന്നിലധികം ഒപ്പുകള്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ:-

ആരെയാണ് ബന്ധപ്പെടുന്നത് എന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് നിരവധി വ്യത്യസ്ത ഒപ്പുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. അക്കൗണ്ട് ക്രമീകരിക്കാന്‍ കഴിയുന്നതിലൂടെ എല്ലാ പുതിയ ഇമെയിലുകള്‍ക്കും ഒരു സ്ഥിര സിഗ്‌നേച്ചര്‍ ഉപയോഗിക്കാനാകും. ഇതില്‍ നിന്നും എഴുതുന്ന ഓരോ ഇമെയിലിനും വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുക്കാനും കഴിയും.
ഒരു ഇമെയില്‍ എഴുതുമ്പോള്‍ നിങ്ങളുടെ ഒപ്പ് മാറ്റാന്‍, വിന്‍ഡോയുടെ ചുവടെയുള്ള 'ആഡ് സിഗ്നേച്ചര്‍' ബട്ടണ്‍ ക്ലിക്കുചെയ്യുക.

സിഗ്നേച്ചര്‍ എഡിറ്റുചെയ്യുന്നു

ജിമെയില്‍ അക്കൗണ്ട് തുറക്കുക
മുകളില്‍ വലതുവശത്തുള്ള 'സെറ്റിങ്ങുകള്‍' ക്ലിക്ക് ചെയ്ത് 'എല്ലാ സെറ്റിങ്ങുകളും കാണുക' തിരഞ്ഞെടുക്കുക
'ജനറല്‍' ക്ലിക്ക് ചെയ്ത് 'സിഗ്‌നേച്ചര്‍' എന്നതിലേക്ക് താഴേക്ക് നീങ്ങുകയും മാറ്റാന്‍ ആഗ്രഹിക്കുന്ന ഒന്ന് തിരഞ്ഞെടുക്കുക.ടെക്സ്റ്റ് ബോക്‌സില്‍ മാറ്റങ്ങള്‍ വരുത്തി പേരുമാറ്റാന്‍ 'എഡിറ്റ്' ക്ലിക്ക് ചെയ്യുക
പൂര്‍ത്തിയാകുമ്പോള്‍, സേവ് ചെയ്ഞ്ചസ് മാറ്റങ്ങള്‍ സംരക്ഷിക്കുക' ക്ലിക്ക് ചെയ്യുക

സിഗ്നേച്ചര്‍ മാറ്റാന്‍

ജിമെയില്‍ അക്കൗണ്ട് തുറക്കുക
മുകളില്‍ വലതുവശത്തുള്ള 'സെറ്റിങ്ങുകള്‍' ക്ലിക്ക് ചെയ്യുക
'ജനറല്‍' തെരഞ്ഞെടുക്കുക എന്നിട്ട് 'സിഗ്നേച്ചര്‍' തിരഞ്ഞെടുക്കുക
നിങ്ങള്‍ നീക്കംചെയ്യാന്‍ ആഗ്രഹിക്കുന്ന ഒപ്പ് ക്ലിക്ക് ചെയ്ത് 'ഡിലീറ്റ്' ബട്ടണില്‍ ക്ലിക്കുചെയ്യുക
പൂര്‍ത്തിയാകുമ്പോള്‍, ചുവടെയുള്ള മാറ്റങ്ങള്‍ സംരക്ഷിക്കുക എന്ന സേവ് ചെയ്ഞ്ചസ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only