17 സെപ്റ്റംബർ 2021

മേ​ൽ​പ്പാ​ലം ത​ക​ർ​ന്നു വീ​ണു; നിരവധി പേ​ർ​ ആശുപത്രിയിൽ
(VISION NEWS 17 സെപ്റ്റംബർ 2021)
മും​ബൈ ബാ​ന്ദ്ര​യി​ൽ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്ന് വീ​ണ് 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബി​കെ​സി മെ​യി​ൻ റോ​ഡി​നെ​യും സാ​ന്താ​ക്രൂ​സ്-​ചെ​മ്പൂ​ർ ലി​ങ്ക് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only