05 സെപ്റ്റംബർ 2021

ശുചിത്വ സുന്ദര മാതൃകാ ഗ്രാമത്തിന് റാപിഡ് ഫോർസിൻ്റെ ശ്രമദാനം
(VISION NEWS 05 സെപ്റ്റംബർ 2021)കിഴക്കോത്ത് പഞ്ചായത്ത് രണ്ടാം വാർഡിൻ്റെ ആസ്ഥാനമായ ചളിക്കോട് ടൗൺ ശുചിത്വ സുന്ദര മാതൃകാ ഗ്രാമമായി സംരക്ഷിക്കുന്നതിന് ചളിക്കോട് റാപ്പിഡ് ഫോഴ്സിൻ്റെ ശ്രമദാനം. പതിനഞ്ചോളം വരുന്ന വളണ്ടിയർമാർ അങ്ങാടി പൂർണ്ണമായും ശുചീകരണം നടത്തുകയും ഓടകൾ വൃത്തിയാക്കുകയും റോഡിന് ഇരു വശങ്ങളിലുമുള്ള കാടുകൾ നീക്കി നടപ്പാതകൾ കാൽ നടക്കർക്ക് സഞ്ചാര യോഗ്യമക്കുകയും ചെയ്തു.
പ്രകൃതി ക്ഷോഭം പോലുള്ള അത്യാഹിത ഘട്ടത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളിൽ വിദഗ്ധ പരിശീലനം നേടിയ ഇരുപത് അംഗ ചളിക്കോട് റാപ്പിഡ് ഫോഴ്സ് നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശ്രമ ദാനം നടത്തിയത്. അംഗങ്ങൾക്കുള്ള ജഴ്സി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി നസ്രി പ്രകാശനം ചെയ്തു. പ്രവർത്തനങ്ങൾക്ക് സി അഷ്റഫ്, സി ആർ ബൈജു, ഗഫൂർ മൂത്തേടത്ത്, വി എ യൂസഫ്, ശ്യാം കാന്തപുരം, കെ കെ സത്താർ, പി സി ഗഫൂർ, എം കെ സി അബ്ദുറഹ്മാൻ, ഇ കെ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ ഒരു കിലോ മീറ്ററോളം ദൂരത്തിൽ അങ്ങാടി നവീകരണം പൂർത്തിയാക്കും. കോവിഡ് മൂലം മരണപ്പെട്ടവരുടെ സംസ്കാരം അടക്കം ഏതു അടിയന്തിര ഘട്ടത്തിലുമുള്ള പ്രവർത്തനങ്ങൾക്കും റാപ്പിഡ് ഫോഴ്സ് ടീം സജ്ജമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only