👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

നിപ ലക്ഷണമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകര്‍; ഒരാഴ്ച അതീവ ജാഗ്രതയെന്ന് മന്ത്രി വീണ ജോർജ്
(VISION NEWS 05 സെപ്റ്റംബർ 2021)
കോഴിക്കോട് നിപ ലക്ഷണങ്ങളുള്ള രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരെന്ന് ആരോഗ്യമന്ത്രി. ഒരാള്‍ മെഡി. കോളേജിലേയും മറ്റൊരാള്‍ സ്വകാര്യാശുപത്രിയിലേയും ജീവനക്കാരാണ്. മെഡി. കോളേജിലേക്ക് മാറ്റുന്നത് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള 20പേരെയാണ്. മാവൂര്‍ മേഖലയിലെ മൂന്നുകിലോമീറ്റര്‍ കണ്ടെയ്ന്‍‍മെന്‍റ് സോണാക്കി. ഒരാഴ്ച അതീവ ജാഗ്രത വേണം. മലപ്പുറം, കണ്ണൂര്‍ ജില്ലകളും ജാഗ്രത വേണം. കോഴിക്കോട് മെഡി.കോളജില്‍ സ്രവ പരിശോധനാ സംവിധാനം ഒരുക്കും. പുണെ എന്‍ഐവിയില്‍നിന്നുള്ള സംഘം കോഴിക്കോട്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only