👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 സെപ്റ്റംബർ 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി
(VISION NEWS 17 സെപ്റ്റംബർ 2021)
71 ആം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. 'പ്രിയപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നു' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ പ്രമാണിച്ച്‌ ഇന്ന് രാജ്യത്തെ‍ാട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കേ‍ാവിഡ് വാക്സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുണ്ട്. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാല്‍, ഉണ്ണി മുകുന്ദനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only