👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 സെപ്റ്റംബർ 2021

ആകാശത്ത് വെച്ച് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി, സ്‌കൈ ഡൈവിങ്ങിലൂടെ രക്ഷപെടൽ: വീഡിയോ
(VISION NEWS 29 സെപ്റ്റംബർ 2021)അമേരിക്ക: ആകാശത്ത് വെച്ച് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി. അപകടത്തിന് തൊട്ടു മുമ്പ് യാത്രക്കാരും പൈലറ്റുമാരും രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാകുന്നു. അപകടമുണ്ടാവുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് യാത്രക്കാരും പൈലറ്റുമാരും സ്‌കൈ ഡൈവിംഗ് ചെയ്ത് വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. 2013 ൽ നടന്ന സംഭവത്തിൽ 9 യാത്രക്കാരും 2 പൈലറ്റുമാരുമടക്കം ഈ വിമാനത്തില്‍ ഉണ്ടായിരുന്ന 11 പേരും ഗുരുതര പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.

അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ ലെയ്ക്ക് സുപ്പീരിയറിനടുത്താണ് സംഭവം നടന്നത്.
ഒരു സ്‌കൈഡൈവറുടെ സ്യൂട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ വാതിലുകള്‍ തുറന്ന ഒരു വിമാനത്തിന് തീപിടിക്കുന്ന നിമിഷം പകര്‍ത്തുകയായിരുന്നു. താഴേക്ക് പതിക്കുന്നതിനിടെ പൂർണ്ണമായും തീപിടിച്ച ഒരു വിമാനം ഭൂമിയിലേക്ക് പതിക്കുന്ന ഭയാനകമായ കാഴ്ചയും ക്യാമറയില്‍ പതിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only