👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

ഫോൺ മാറിയാലും ചാറ്റുകൾ നഷ്ടപ്പെടില്ല; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
(VISION NEWS 03 സെപ്റ്റംബർ 2021)
ഫോൺ മാറുമ്പോൾ വാട്സാപ്പിലെ ചാറ്റുകൾ നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട. ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്സ്‌ആപ്പ്. ഇതിലൂടെ ചാറ്റ് ഹിസ്റ്ററി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നും മറ്റൊന്നിലേക്ക് കൈമാറാം.

'ഇനി മുതല്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി iOS- ല്‍ നിന്ന് സാംസങ് ഫോണുകളിലേക്ക് മാറ്റാന്‍ കഴിയും. ഇതിനര്‍ത്ഥം ഉപയോക്താക്കൾ ഫോണുകള്‍ മാറ്റുമ്പോള്‍, അവരുടെ പഴയ ഫോണുകളില്‍ പങ്കിട്ട ചാറ്റുകളും ഫോട്ടോകളും നഷ്ടമാകില്ല.ഈ സവിശേഷത ഉടന്‍ തന്നെ എല്ലാ ഫോണുകളിലും ലഭ്യമാകും. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്‌ആപ്പ് ഡാറ്റ നഷ്ടപ്പെടാതെ ഫോണുകള്‍ മാറാന്‍ ഇത് സഹായിക്കും' , വാട്സ്‌ആപ്പ് ട്വീറ്റ് ചെയ്തു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only