24/09/2021

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ കരട് മാർഗരേഖയായതായി വിദ്യാഭാസമന്ത്രി വി.ശിവൻകുട്ടി
(VISION NEWS 24/09/2021)
സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ കരട് മാർഗരേഖയായതായി വിദ്യാഭാസമന്ത്രി വി.ശിവൻകുട്ടി. സ്കൂളിൽ കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കില്ല. ഒരു ബെഞ്ചിൽ രണ്ടുപേർ മാത്രം. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ കയറരുത്. സ്കൂളുകളിൽ ഉച്ചഭക്ഷണം ഒഴിവാക്കും. സ്കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാനും കുട്ടികളെ അനുവദിക്കില്ല. ചെറിയ രോഗ ലക്ഷണം ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിൽ വിടരുതെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കെട്ടിടങ്ങളിൽ ശുചീകരണം ഉറപ്പാക്കും. എല്ലാ ദിവസവും ശുചീകരണം നടത്തും. അടിയന്തര ചികിൽസാ സഹായം ഉറപ്പാക്കുമെന്നും അന്തിമ മാർഗരേഖ അഞ്ച് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only