27 സെപ്റ്റംബർ 2021

തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു
(VISION NEWS 27 സെപ്റ്റംബർ 2021)
തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി യും പ്രമുഖ തെലുങ്ക് സംവിധായകനും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്. 39കാരിയായ അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് ഈ വര്‍ഷം മേയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തെലുങ്കില്‍ തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ ചേര്‍ത്താണ് പുതിയ വാര്‍ത്തകള്‍,

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ അനുഷ്‌ക തയ്യാറായിട്ടില്ല. നേരത്തെയും നിരവധി സെലിബ്രറ്റികളെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അതിനാല്‍ നടിതന്നെ സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകായാണ് ആരോധകര്‍.

ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നീട് ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് താരവുമായി പ്രണയമാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹിതയാകുമ്പോള്‍ എ്ല്ലാവരെയും അറിയിക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only