03 സെപ്റ്റംബർ 2021

മികച്ച സിനിമ. ഇനിയും ഇത് തുടരുക; ഹോമിന് അഭിനന്ദനവുമായി മോഹൻലാൽ
(VISION NEWS 03 സെപ്റ്റംബർ 2021)
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് റോജിൻ തോമസ്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മികച്ച സിനിമ. ഇനിയും ഇത് തുടരുക’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.സിനിമയിലെ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹൻലാലിന്റെ വാട്ട്‌സാപ്പ് സന്ദേശം ഫേസ്ബുക്കിൽ പങ്കുവെച്ചത്. 

നേരത്തെ സംവിധായകൻ പ്രിയദർശനും ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. 'ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍' എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only