14 സെപ്റ്റംബർ 2021

ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കാം; ആരോഗ്യ ഗുണങ്ങള്‍ നിരവധി
(VISION NEWS 14 സെപ്റ്റംബർ 2021)
ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് ഉണക്ക മുന്തിരി.ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തുവെച് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം എളുപ്പത്തില്‍ ലഭ്യമാകും. മാത്രവുമല്ല ക്ഷീണം മാറാനുള്ള നല്ലൊരു വഴികൂടിയാണിത് . ശോധനക്കുള്ള നല്ലൊരു വഴിയാണ് ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്. ഇതിലെ ഫൈബറുകള്‍ ശരീരത്തില്‍ പെട്ടെന്ന് അലിഞ്ഞുചേരാന്‍ സഹായിക്കും. പ്രത്യേകിച്ച്‌ കുട്ടികള്‍ക്ക് . ഇത് കുതിര്‍ക്കാതെ കഴിക്കുമ്ബോള്‍ ചിലര്‍ക്കെങ്കിലും മലബന്ധം ഉണ്ടാവും.

അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത്. ഉണക്ക മുന്തിരിയില്‍ നല്ല തോതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുതിര്‍ത്തു കഴിക്കുമ്പോള്‍ ഇത് ശരീരത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്ത് എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കും .
അനിമിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത്. ഇതിലെ അയണ്‍ പെട്ടെന്ന് ശരീരത്തില്‍ ആഗിരണം ചെയും.ശരീരത്തില്‍ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാന്‍ ഉണക്ക മുന്തിരി സഹായിക്കുന്നു. ഇതിന്റെ ആന്റി ആക്സിഡന്റ് ശരീരത്തില്‍ എളുപ്പം അലിഞ്ഞുചേരുന്നു.

ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഉത്തമാണ് ഉണക്ക മുന്തിരി. ഇതിലെ ആര്‍ജെന്റ്റ് എന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് വേഗം ലഭ്യമാക്കാന്‍ സഹായിക്കുന്നു.കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ല സെക്സിന് സഹായിക്കും. ചിലയിടങ്ങളില്‍ കുകുമ പൂവിനു പകരം പാലില്‍ ഉണക്ക മുന്തിരി ചേര്‍ത്ത് വധു വരന്‍മാര്‍ക്ക് നല്കുന്നത് ഇതുകൊണ്ടാണ്. ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിളക്കം ചര്‍മം ആരോഗ്യത്തിനും മുടിവളരാനുമെല്ലാം ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only