11 സെപ്റ്റംബർ 2021

ഇന്ത്യയില്‍ അതിവേ​ഗത്തിൽ വാക്സിനേഷന്‍ നടക്കുന്നു; പ്രധാനമന്ത്രി
(VISION NEWS 11 സെപ്റ്റംബർ 2021)
ഇന്ത്യ ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിനേഷന്‍ നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിസന്ധി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ.

മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ പരിഗണിക്കുമ്പോൾ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി രാജ്യത്ത് 28 ലാബുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 
 
കൊവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഐസൊലേഷൻ കിടക്കകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകൾ കൂടുതല്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വരും മാസങ്ങളിൽ കൂടുതല്‍ ഐസിയു കിടക്കകളും ഓക്സിജൻ കിടക്കകളും സജ്ജമാക്കും. ഓക്സിജൻ ലഭ്യത വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only