08 സെപ്റ്റംബർ 2021

മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാനെത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
(VISION NEWS 08 സെപ്റ്റംബർ 2021)
മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാനെത്തിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പൊലീസ് തന്ത്ര പൂർവം കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തന്‍റെ ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്നറിയിച്ചാണ് അമ്പത്തിയഞ്ചുകാരനായ സ്റ്റാൻലി നഗരത്തിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ എത്തിയത്. ലോട്ടറി പരിശോധിച്ച കടയുടമ അൽപ്പസമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. പത്തു മിനിറ്റിനു ശേഷം സ്റ്റാന്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു.

കഴിഞ്ഞ ആഴ്ച പൂങ്കുന്നത്തെ കട കുത്തി തുറന്നു 15,000 രൂപയും ലോട്ടറി ടിക്കറ്റുകളും മോഷണം പോയിരുന്നു. നഷ്ടപ്പെട്ട ലോട്ടറികളുടെ വിവരങ്ങൾ അന്ന് പൊലീസ് ശേഖരിക്കുകയും ഈ വിവരം എല്ലാ ലോട്ടറി കടകളിലും അറിയിക്കുകയും ചെയ്തിരുന്നു. ഈ നിർദേശത്തെ തുടർന്നായിരുന്നു സ്റ്റാൻലി പിടിയിൽ ആയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only