07 സെപ്റ്റംബർ 2021

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച കൂട് ഇളകി; തേനീച്ചയുടെ കുത്തേറ്റ് എട്ട് പേർക്ക് പരിക്ക്
(VISION NEWS 07 സെപ്റ്റംബർ 2021)
പാലക്കാട്‌ കാക്കയൂർ തച്ചകോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേർക്ക് പരിക്ക്. എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച ആക്രമണം. ചിത്രീകരണം നടക്കുന്നതിനടുത്തുള്ള മരങ്ങളിൽ തേനീച്ചകൾ കൂടു കുട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചിത്രീകരണം തുടരുകയായിരുന്നു.

തേനീച്ച കൂട് ഇളകിയതോടെ ചിത്രീകരണത്തിനെത്തിയ സിനിമാ പ്രവർത്തകരും കാണാൻ വന്ന സമീപവാസികളും ചിതറിയോടുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് സിനിമാപ്രവർത്തകർക്കും അഞ്ച് പ്രദേശവാസികൾക്കും കുത്തേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only