👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണ സ്ത്രീയെ യാത്രക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ
(VISION NEWS 20 സെപ്റ്റംബർ 2021)
മുംബൈ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ സ്ത്രീയെ മറ്റുയാത്രക്കാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു.

രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആദ്യം കയറാൻ ശ്രമിച്ച സ്ത്രീയാണ് കാൽ വഴുതി വീണത്. ഒപ്പമുണ്ടായിരുന്ന പുരുഷൻ സ്ത്രീയുടെ കൈയ്യിൽ ബലമായി പിടിച്ചതുകൊണ്ട് മാത്രമാണ് അവർ തീവണ്ടിക്ക് അടിയിലേക്ക് വീഴാതിരുന്നത്. ഉടൻതന്നെ മറ്റുയാത്രക്കാർ ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. അതിനുശേഷമാണ് തീവണ്ടി നിന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only