👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 സെപ്റ്റംബർ 2021

കൃഷിയിടത്തിലെ കിണറ്റിൽവീണ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
(VISION NEWS 29 സെപ്റ്റംബർ 2021)കൂടരഞ്ഞി : താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കൽ  
 എന്നയാളുടെ പറമ്പിലെ വെള്ളക്കെട്ടിലെ കുഴിയിൽ ഉണ്ടായിരുന്ന 6 കാട്ടുപന്നികളെ വനം വകുപ്പ് എം പാനൽ ലിസ്റ്റിൽപ്പെട്ട ബാബു ജോസഫ് പ്ലാക്കാട്ട് ,അഗസ്റ്റിൻ ജോസ് പുതിയേടത്ത് എന്നിവർ ചേർന്ന് വെടിവെച്ചുകൊന്നു . ഇതിൽ ഒരു പെൺപന്നിയും അഞ്ച് ആൺപന്നികളും ഉണ്ടായിരുന്നു. ഇവയ്ക്ക് ഏകദേശം ഒന്നര വയസ്സ് പ്രായം ഉണ്ട് . വിവരമറിയിച്ചതിനെ തുടർന്ന് പീടികപാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.എഫ്.ഒ.ഗ്രേഡ്.പ്രശാന്തൻ ,ജലീസ്, വാച്ചർ മുഹമ്മദ് എന്നിവർ സ്ഥലത്തെത്തി.കൂടാതെ വനംവകുപ്പ് ആർ ആർ റ്റി ദ്രുതകർമ്മസേനയിലെ ഫോറസ്റ്റർ ശ്രീ രാജീവൻ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിനീഷ് വാച്ചർമാരായ കരീം ,മുരളി എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാട്ടുപന്നിയുടെ ജഡം സ്ഥലത്തുത്തന്നെ മറവുചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീമതി റോസിലിടീച്ചർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായങ്ങളും നേതൃത്വവും കൊടുത്തു. കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടികൾ ഊർജ്ജിതമാക്കിയതായി താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only