👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

നെയ്യാർ ഡാമിൽ ബൈക്ക് സ്റ്റണ്ട്: യുവാക്കളെ മർദ്ദിച്ച രണ്ടുപേർക്കെതിരെ കേസ്
(VISION NEWS 24 സെപ്റ്റംബർ 2021)തിരുവനന്തപുരം നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയതിന് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. നെയ്യാർ ഡാം സ്വദേശികളായ അനീഷ്, ലാലു എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനഃപൂർവം അപകടമുണ്ടാക്കി മർദ്ദിച്ചുവെന്ന വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് കേസെടുത്തത്. നെയ്യാർ ഡാമിൽ ബൈക്ക് റൈസിങ്ങിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരപരിക്കേറ്റിരുന്നു. നെയ്യാർഡാം റിസർവോയർ മൂന്നാം ചെറുപ്പിന് സമീപമായിരുന്നു അപകടം നടന്നത്.

 സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാനായി ബൈക്ക് റൈസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങിയിരുന്നു. മൂന്ന് ബൈക്കിലെത്തിയ യുവാക്കൾ റേസിംഗ് നടത്തുന്നതിനിടെ വാഹനം വെട്ടിത്തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോകുകയായിരുന്ന ബുള്ളറ്റ് യുവാവിന്റെ ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ബൈക്ക് കുറുകെ പിടിച്ചതിലാണ് അപകടമുണ്ടായത്. ഇതോടെ ബുള്ളറ്റിലെത്തിയവർ ചോദ്യം ചെയ്യുകയും ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only