👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 സെപ്റ്റംബർ 2021

അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ പൂട്ടി ഗൂഗിൾ
(VISION NEWS 04 സെപ്റ്റംബർ 2021)




അഫ്ഗാനിസ്താൻ സർക്കാരിന്റെ ഇ-മെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്തു. അഫ്ഗാനിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ടുകൾ നിയന്ത്രിക്കാനായി താലിബാൻ ഒരുങ്ങുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ നിലനിലുള്ള അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാനായുള്ള നടപടികൾ മാത്രമാണ് ഇതെന്നാണ് ഗൂഗിൾ നൽകുന്ന വിശദീകരണം. അക്കൗണ്ടുകൾ പൂർണ്ണമായും ഒഴിവാക്കില്ലെന്നും താൽക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗൂഗിൾ കൂട്ടിചേർത്തു. അഫ്ഗാനിസ്താനിലെ സ്ഥിതി വിദഗ്ധരുമായി കൂടിയാലോചിച്ച് വിലയിരുത്തുകയാണ്.തുടർ നടപടികൾക്ക് സമയമെടുക്കുമെന്നും ഗൂഗിൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only