👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 സെപ്റ്റംബർ 2021

കേരളാ പോലീസിന് ചരിത്രനേട്ടം; കോഴിക്കോടിനും
(VISION NEWS 19 സെപ്റ്റംബർ 2021)


കഴിഞ്ഞ ദിവസം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2020ൽ ഫിംഗർപ്രിന്റ് വഴി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിച്ചു കേരളാ പോലീസ് ഒന്നാം സ്ഥാനം നേടി. 657 കേസുകൾ വിരലടയാളം വഴി തെളിയിച്ചാണ് കേരളാ പോലീസ് ഫിംഗർപ്രിന്റ് ബ്യൂറോ ഈ ചരിത്രനേട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് കർണാടകയും (517 കേസുകൾ) മൂന്നാം സ്ഥാനത്ത് ആന്ധ്രയുമാണ് (412 കേസുകൾ).
ടെസ്റ്റർ ഇൻസ്‌പെക്ടർ വി പി കരീമിന്റെ നേതൃത്വത്തിൽ 122 കേസ് തെളിയിച്ച് കോഴിക്കോട് സിറ്റി പോലീസ് ഫിംഗർപ്രിന്റ് ബ്യൂറോ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only