👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 സെപ്റ്റംബർ 2021

ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു'; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി
(VISION NEWS 04 സെപ്റ്റംബർ 2021)
മറയൂർ കാന്തല്ലൂരിൽ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നൽകിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി.

''ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കാമുകന്‍ നാദിര്‍ഷ ബലമായി ഞരമ്പ് മുറിയ്ക്കുകയായിരുന്നു''- നിഖില പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഖിലയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only