13 സെപ്റ്റംബർ 2021

ഭാര്യവീട്ടിലേക്ക് പോകവേ യുവാവിന് നേരെ ആക്രമണം; കോഴിക്കോട് രണ്ടുപേര്‍ അറസ്റ്റില്‍
(VISION NEWS 13 സെപ്റ്റംബർ 2021)
കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്.

 ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനെ ഇവർ മർദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പൊലീസിൽ പരാതിനൽകിയിരുന്നു. മറ്റൊരു പ്രതിയായ അജ്മൽ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only