18/09/2021

കൊടുവള്ളിക്കാർക്ക് വേണ്ടാത്ത സിറാജ് ഫ്‌ളൈഓവർ അണ്ടർപാസ്സേജ് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല ഡോ എം .കെ മുനീർ എം .എൽ .എ
(VISION NEWS 18/09/2021)കൊടുവള്ളി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കൊടുവള്ളി എംഎൽഎ ഡോ എം .കെ മുനീർ സാഹിബിനെ അനുമോദിക്കലും ,എസ് എസ് എൽ സി പ്ലസ് 2 ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള  അവാർഡ് ദാനവും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രെഡിഡന്റ് അഷ്‌റഫ് മൂത്തേടത് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് പി .ടി. എ ലത്തീഫ് അധ്യക്ഷം വഹിച്ചു .എം എൽ എ ക്ക് യൂണിറ്റ് പ്രസിഡന്റ് പി .ടി എ ലത്തീഫ് ഉപഹാരം നൽകി .വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം യൂണിറ്റ് വൈസ് പ്രസിഡന്റ് എം .അബ്ദുൽ കാദർ എം .എൽ .എ ക്ക് നൽകി .ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉള്ള അവാർഡുകൾ എം .കെ മുനീർ എംഎൽഎ വിതരണം ചെയ്തു .നിവേദനത്തിൽ ഉള്ള ആവശ്യങ്ങൾ മുഴുവൻ പരിഗണയിലുണ്ടെന്നും പൊതുജനത്തിനും വ്യാപാരികൾക്കും വേണ്ടാത്ത സിറാജ് ഫ്‌ളൈഓവർ അണ്ടർ പാസ്സേജ് കൊടുവള്ളിക്കാരിലേക്ക് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നുംകൊടുവള്ളിയിലെ പൊതു സമൂഹവും ,വ്യാപാരികളുമായി പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഡിപ്പാർട്ടമെന്റ് പ്രതിനിധികളുടെയും സാനിധ്യത്തിൽ യോഗം വിളിച്ചു കൊടുവള്ളിക്ക് അനുയോജ്യമായ പദ്ധതിക്ക് രുപം നല്കാൻ മുൻകൈ എടുക്കുമെന്നും,അല്ലാത്ത പക്ഷം  മാറ്റങ്ങൾ  വരുത്താതെ സർക്കാർ മുമ്പോട്ടു പോവുകയാണെങ്കിൽ വ്യാപാരികൾക്കൊപ്പം സമരത്തിൽ മുൻപന്തിയിൽ ഉണ്ടാവുമെന്നും എംഎൽഎ പറഞ്ഞു .യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി അർഷാദ് സ്വാഗതം പറഞ്ഞു .എം വി വാസു ,എൻ പി അബ്ദുൽ ലത്തീഫ് ,മുഹമ്മദ് നാഫി പ്രസംഗിച്ചു .ടി കെ അതിയത് അനുമോദന പ്രസംഗവും ,പിസി ബദറുദ്ധീൻ നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only