👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

19 സെപ്റ്റംബർ 2021

നീറ്റ് പരീക്ഷ ജീവിതത്തേക്കാൾ വലുതല്ല: സന്ദേശവുമായി നടൻ സൂര്യ
(VISION NEWS 19 സെപ്റ്റംബർ 2021)
ചെന്നൈ ∙ നീറ്റ് പരീക്ഷയുടെ പേരിലുള്ള ആത്മഹത്യകൾക്കെതിരെ വിഡിയോ സന്ദേശവുമായി നടൻ സൂര്യ. തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയ 'അച്ചമില്ലൈ, അച്ചമില്ലൈ, അച്ചം എൻബത്ത് ഇല്ലയെ' (എനിക്ക് ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലി വിഡിയോ ആരംഭിച്ച സൂര്യ എല്ലാ വിദ്യാർഥികളും ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ ജീവിക്കണമെന്ന് ഒരു സഹോദരനെന്ന നിലയിൽ നിങ്ങളോട് അപേക്ഷിക്കുകയാണെന്നു പറഞ്ഞു.
പരീക്ഷ  ജീവിതത്തേക്കാൾ വലുതല്ല. നിങ്ങൾ വിഷാദത്തിലാണെങ്കിൽ, മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവരുടെ സഹായം തേടാൻ മറക്കരുത്. ഭയം, ഉത്കണ്ഠ, നിരാശ, വിഷാദം എന്നിവ കുറച്ച് സമയത്തിനു ശേഷം ഇല്ലാതാകും എന്നാൽ  ജീവിതം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം നമ്മെ സ്നേഹിക്കുന്നവർക്കും മാതാപിതാക്കൾക്കും നൽകുന്ന ആജീവനാന്ത ശിക്ഷയാണെന്നും സൂര്യ വിഡിയോ സന്ദേശത്തിൽ പറയുന്നു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only