👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 സെപ്റ്റംബർ 2021

നിപ വ്യാപനം: രണ്ടാം കേന്ദ്രസംഘം കേരളത്തിലേക്ക്
(VISION NEWS 06 സെപ്റ്റംബർ 2021)




നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം സംസ്ഥാനത്തേക്ക് എത്തും. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആര്‍ സഹായിയുടെ നേതൃത്വത്തിലാണ് കേന്ദ്രസംഘം എത്തുന്നത്.

കേരളത്തില്‍ വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. അതുകൊണ്ടാണ് രണ്ടാമത്തെ സംഘത്തെ അയച്ചത്. നിപ പരിശോധനയ്ക്ക് ലാബ് സജ്ജീകരിക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം. താത്കാലിക ലാബ് സജ്ജീകരിക്കുന്നതോടെ സെക്കന്‍ററി സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധന ഇവിടെ നടത്തും. ഹൈറിസ്ക് പട്ടികയിലുള്ളവരുടെ സ്രവം നേരിട്ട് പുനെയിലേക്കാണ് അയക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only