15 സെപ്റ്റംബർ 2021

ജിമ്മിൽ നിന്നുള്ള പുതിയ റീൽസുമായി ലാലേട്ടൻ; ചിത്രങ്ങൾ വൈറൽ
(VISION NEWS 15 സെപ്റ്റംബർ 2021)
മലയാളത്തിലെ യൂത്തന്മാരെ അമ്പരപ്പിക്കുന്ന വർക്ക്ഔട്ട് വീഡിയോകളാണ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ ആരാധകരെ ആവേശത്തിലാക്കിയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ജിമ്മിൽ കൂടുതൽ സമയം ചിലവഴിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.

നടി കല്യാണി പ്രിയദർശൻ ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന 'ബ്രോ ഡാഡി'യില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. നേരത്തേ , മോഹൻലാൽ ജിമ്മിൽ നിന്നുള്ള മറ്റൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് നടൻ പൃഥ്വിരാജ് നൽകിയ കമന്റും ശ്രദ്ധേയമായിരുന്നു. താൻ വരുമ്പോൾ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. താൻ തിരിച്ചുവരുമ്പോഴും അദ്ദേഹം അവിടെ തന്നെയുണ്ടെന്നായിരുന്നു പൃഥ്വിയുടെ കമന്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only