👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

കൊല്ലത്ത് കാറും കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം
(VISION NEWS 24 സെപ്റ്റംബർ 2021)
കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്.ആംബുലൻസുമായി കുട്ടി ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. കൊവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only