03 സെപ്റ്റംബർ 2021

കൊവിഡ് പ്രതിരോധം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച
(VISION NEWS 03 സെപ്റ്റംബർ 2021)
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലിനാണ് യോഗം. നിലവിൽ സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ, റവന്യു മന്ത്രി കെ രാജൻ എന്നിവരും പങ്കെടുക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളാകും യോഗം ചർച്ച ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only