👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

23 സെപ്റ്റംബർ 2021

ഇ–ബുൾജെറ്റ് വിഷയം സിനിമയാക്കാൻ താനില്ലെന്ന് ഒമർ
(VISION NEWS 23 സെപ്റ്റംബർ 2021)
ഇ-ബുൾ ജെറ്റ് വിഷയം സിനിമയാക്കാൻ ആഗ്രഹം ഉള്ളവർ തങ്ങളെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ-ബുൾ ജെറ്റ് സഹോദരന്മാർ ഇന്നലെ രംഗത്തുവന്നിരുന്നു. എന്നാൽ സിനിമ ആര് സംവിധാനം ചെയ്യണമെന്ന ചോദ്യത്തിന് ഒമർ ലുലുവിന്റെ പേരാണ് കമന്റുകളിൽ നിറഞ്ഞുനിന്നത്. കൂടാതെ സുരേഷ് ഗോപി, മുകേഷ് എന്നിവർ സിനിമയിൽ വേണമെന്നും കമന്റ് ബോക്സിൽ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇപ്പൊൾ ഇ-ബുൾ ജെറ്റ് വിഷയം സിനിമയാക്കാൻ താനില്ലെന്നാണ് സംവിധായകൻ ഒമർ ലുലു പറയുന്നത്. താൻ ഇപ്പോൾ തിരക്കിലാണെന്നാണ് അദ്ദേഹം ഫേയ്സ് ബുക്കിലൂടെ അറിയിച്ചത്. ''ഇ-ബുൾ ജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ്‌ മുതൽ ഒരുപാട്‌ പേർ ആ വാർത്തയിലും അതിനെ പറ്റിയുള്ള ചർച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം.പക്ഷേ ഓൾറെഡി രണ്ട് സിനിമയുടെ പണിപുരയിൽ ആയതിനാൽ ഇപ്പോൾ എന്തായാലും സമയമില്ല. ഇ-ബുൾ ജെറ്റ് ടീമിന് ആശംസകൾ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ.മല്ലു ട്രാവലിന്റെ ഗസ്റ്റ്‌ അപ്പിയറൻസ് കാണാൻ കാത്തിരിക്കുന്നു'' ഒമർ ലുലു തന്റെ ഫേയ്സ് ബുക്കിൽ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only