26/09/2021

"ഒരു വട്ടം കൂടി സി.എച്ച്" ഏഴാമത്തെ അനുസ്മരണ ഗാനം എം.കെ മുനീർ എം.എൽ.എ പുറത്തിറക്കി.
(VISION NEWS 26/09/2021)കോഴിക്കോട് : കേരള മുൻ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണ ഉണർത്തി ഒരു വട്ടം കൂടി സി.ച്ച് ആൽബത്തിന്റെ ഏഴാം ഭാഗം ഡോ.എം.കെ മുനീർ എം.എൽ.എ പുറത്തിറക്കി.
കഴിഞ്ഞ ആറുവർഷമായി ദുബൈ കെ.എം.സി.സി സർഗ്ഗധാര ഇറക്കിയ ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച പ്രവാസി എഴുത്തുകാരനും രചയിതാവുമായ നജീബ് തച്ചംപൊയിലാണ് ഇത്തവണയും വരികൾ കോർത്തിണക്കിയത്.
പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫ്, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി, എം.എസ്.എഫ് ജനൽ സെക്രട്ടറി തസ്‌ലീം ഒ.പി, ഗ്രീൻ ആർമി ട്രഷറർ വി.കെ അബ്ദുൽ റഷീദ്, ഗാനം ആലപിച്ച സെയ്ദ് അക്ഫൽ തുടങ്ങിയവർ സംബന്ധിച്ചു. 
  ന്യൂനപക്ഷ സംഘടിത ശക്തിക്ക് ദിശബോധം നൽകി രാഷ്ട്രീയ ഭൂമികയിൽ അദ്ഭുതം സൃഷ്ടിച്ച സി.എച്ചിന്റെ ഓർമ്മകൾക്ക് പുതുജീവൻ നൽകുന്ന ഗാന സമാഹാരങ്ങൾ ഒരുക്കിയ ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി ട്രഷറർ നജീബ് തച്ചംപൊയിലിനും സർഗ്ഗധാര അണിയറ പ്രവർത്തകർക്കും ഡോ.എം.കെ മുനീർ ആശംസകൾ നേരുകയും ചടങ്ങിൽ നന്ദി അറീക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only