👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 സെപ്റ്റംബർ 2021

ഷെയ്ന്‍ ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍
(VISION NEWS 18 സെപ്റ്റംബർ 2021)
ഷെയ്ൻ നി​ഗം നായകനാകുന്ന ചിത്രത്തിൽ മോഹൻലാൽ ​ഗായകനാകുന്നു. ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രലാണ് താരം പാടുന്നത്. ഈ മാസം അവസാനം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനമാലപിക്കും എന്നാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ ജീത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കുളമാവില്‍ ആണ് മോഹന്‍ലാല്‍.

ഈ മാസം അവസാനം കൊച്ചിയില്‍ എത്തി അദ്ദേഹം ബര്‍മുഡയിലെ ഗാനമാലപിക്കും എന്നാണ് സൂചന. വിനായക് ശശികുമാര്‍ വരികള്‍ എഴുതുന്ന ഈ ഗാനത്തിന് ഈണം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ രമേശ് നാരായണന്‍ ആണ്.1985 ഇല്‍ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടിയ മോഹന്‍ലാല്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പിന്നണി പാടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. സിനിമയ്ക്കു പുറത്തു ഒട്ടേറെ ഭക്തി ഗാനങ്ങളും മോഹന്‍ലാല്‍ ആലപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only