👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 സെപ്റ്റംബർ 2021

കൊടും ക്രൂരത; പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു
(VISION NEWS 23 സെപ്റ്റംബർ 2021)




പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. ചെന്നൈ താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു.

ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്വേത. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റത്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്വേത മരിച്ചിരുന്നു. പ്രതി ചികിത്സയിലാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണോ കൊലപാതകമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only