👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 സെപ്റ്റംബർ 2021

കേരള അഗ്രോ ബിസിനസ്‌ കമ്പനി രൂപീകരിക്കും- കൃഷി മന്ത്രി
(VISION NEWS 17 സെപ്റ്റംബർ 2021)
കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട്‌ കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാർബോ) രൂപീകരിക്കുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ വൻ വർധനവാണ്‌ കേരളത്തിലുണ്ടായിട്ടുള്ളത്‌.

ഈ സാഹചര്യത്തിലാണ്‌ വിപണനത്തിൽ കൂടതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. സർക്കാർ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളുടെ തുടർച്ചയാണ്‌ കാർബോ. അഞ്ചു പാർക്കുകളാണ്‌ നിലവിലുള്ളത്‌. ഇവ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only